Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Signal Lights

Pathanamthitta

അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​ക്കും; കു​ന്പ​ഴ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്കും

പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ കു​ന്പ​ഴ ജം​ഗ്ഷ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കു നി​ർ​ദേ​ശം. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്പ​ഴ ജം​ഗ്ഷ​നി​ൽ പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ​യും ച​ർ​ച്ച​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കു​മ്പ​ഴ ജം​ഗ്ഷ​നി​ൽ ടൈ​മ​ർ സം​വി​ധാ​നം ഉ​ള്ള സി​ഗ്ന​ൽ ലൈ​റ്റ് അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കു​വാ​ൻ കെ​എ​സ്ടി​പി ക്ക് ​എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡി​ൽ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, അ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റ​യ്ക്കു​വാ​ൻ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ റ​ബ​ർ സ്റ്റ​മ്പു​ക​ൾ എ​ന്നി​വ​യും കെ​എ​സ്ടി​പി ഒ​രു​ക്ക​ണം. കെ​എ​സ്ടി​പി​യു​ടെ ചു​മ​ത​ല​യി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ പി​എം റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

പ്ര​ധാ​ന​പ്പെ​ട്ട നാ​ല് റോ​ഡു​ക​ൾ സ​ന്ധി​ക്കു​ന്ന കു​ന്പ​ഴ ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി ഓ​ടി​യെ​ത്തു​ന്ന​താ​ണ് പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ലും മ​ല​യാ​ല​പ്പു​ഴ റോ​ഡി​ലും പി​ഡ​ബ്ല്യു​ഡി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം. ഇ​വി​ടെ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സൂ​ചി​ക​ക​ൾ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​വാ​ൻ റ​ബ​ർ സ്റ്റ​മ്പു​ക​ൾ എ​ന്നി​വ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഒ​രു​ക്ക​ണ​മെ​ന്നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. തു​ട​ർ അ​വ​ലോ​ക​ന​യോ​ഗം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റി​ൽ ചേ​രും.

റ​വ​ന്യൂ കെ​എ​സ്ടി​പി പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രും എം​എ​ൽ​എ​യു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് കു​ന്പ​ഴ​യി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​യാ​ൻ ഇ​ട​യാ​യ​തെ​ന്ന ആ​ക്ഷേ​പം ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​വും മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ച​ര​ക്ക് വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചി​രു​ന്നു.
പ​ത്ത​നം​തി​ട്ട എ​ഡി​എം ആ​ർ. രാ​ജ​ല​ക്ഷ്മി, സി.​ശ്യാം, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​മു​രു​കേ​ഷ്, കെ​എ​സ്ടി​പി അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ്റ്റെ​മേ​ഴ്സ​ൺ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ അം​ബി​കാ വേ​ണു,അ​ൻ​സാ​ർ മു​ഹ​മ്മ​ദ്, കെ. ​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ,ന​ജീം രാ​ജ് എ​ന്നി​വ​രും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​ജി പോ​ൾ ഡാ​നി​യേ​ൽ ,ജി. ​ആ​ർ ബാ​ല​ച​ന്ദ്ര​ൻ, ജോ​ൺ​സ​ൺ മാ​ട​പ്പ​ള്ളി, അ​ജി​കു​മാ​ർ , ടി​ജു വ​ർ​ഗീ​സ്ദാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up